സല്‍മാന്‍ ചിത്രം ട്യൂബ്‌ലൈറ്റിന് കേരളത്തില്‍ വിലക്ക്

തിരുവനന്തപുരം: റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്‌ലൈറ്റിന് കേരളത്തില്‍ അപ്രഖ്യാപിത വിലക്ക്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ മുകേഷ് ആര്‍ മേത്തയുടെ ഇ-ഫോര്‍ എന്റര്‍ടെയിന്‍മെന്റുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതാക്കളും വിതരണക്കാരുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ നിര്‍മാതാക്കളും വിതരണക്കാരും സമരത്തിന് ഇറങ്ങിയപ്പോള്‍, ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് തങ്ങളുടെ ചിത്രമായ ഗോദ പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇവരുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും എത്തിയത്. വിലക്ക് തീരുമാനം നടപ്പായാല്‍ ചിത്രം കേരളത്തിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ മാത്രമായി ഒതുങ്ങും.

ബജ്‌റംഗി ഭായ്ജാന്‍, ഏക് ഥാ ടൈഗര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കുന്ന ചിത്രമാണ് ട്യൂബ്‌ലൈറ്റ്. ഇന്തോ -ചൈന യുദ്ധമാണ് ട്യൂബ്‌ലൈറ്റിന്റെ പ്രമേയം. ചൈനീസ് താരം സൂ സൂവാണ് നായിക. സസൊഹൈല്‍ ഖാന്‍, അന്തരിച്ച നടന്‍ ഓംപുരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here