കവിതയെഴുതാന്‍ തുടങ്ങുന്നവരോട് സച്ചിദാനന്ദന്‍: വൃത്തത്തിലെഴുതൂ; പിന്നീട് വൃത്തത്തിലെഴുതിയാലും ഇല്ലെങ്കിലും

സച്ചിദാനന്ദന്‍ എഴുതുന്നു:

‘ഞാന്‍ ഇപ്പോളും ഇടയ്ക്കിടെ വൃത്തരൂപങ്ങളില്‍ കവിത എഴുതാറുണ്ട്, കല്‍പ്പിച്ചു കൂട്ടിയല്ല, ചിലത് അങ്ങിനെ വരുമ്പോള്‍ തടയാറില്ലെന്നു മാത്രം. പക്ഷെ ഒരു കാര്യം എനിക്കനുഭവമാണ്. അത്തരം കവിതകളില്‍ ഗദ്യരചനകളെക്കാള്‍ വലിയ ഒരു വെല്ലുവിളിയുണ്ട്.

‘വൃത്തമൊപ്പിക്കാനല്ല, അത് മുതിര്‍ന്ന കവികള്‍ക്ക് അനായാസം കഴിയും. കേകയില്‍ വേണമെങ്കില്‍ ഒരു മണിക്കൂര്‍ ഞാന്‍ സംസാരിക്കാം. മറിച്ച് വീണ്ടും വീണ്ടും വാക്കുകള്‍ പരിശോധിക്കാനും മുറുക്കം കൂട്ടാനും അവ നമ്മെ ഗദ്യരചനകളെക്കാള്‍ നിര്‍ബന്ധിക്കുന്നുണ്ട്.

‘വൃത്തഭംഗവും പ്രാസഭംഗവും വരാതെ തന്നെ ഉചിതമായ വാക്കുകള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കാതിരിക്കയും ചെയ്യുന്നത് ഒരു വലിയ ഭാഷാപരിശീലനം കൂടിയാണ്.

‘അതു കൊണ്ടാണ് എഴുതിത്തുടങ്ങുന്നവരോട്, അവര്‍ പിന്നീട് വൃത്തം ഉപയോഗിച്ചാലും ഇല്ലെങ്കിലും, വൃത്തപരിശീലനം നല്ലതാണെന്ന് ഞാന്‍ പറയാറുള്ളത്. ഭാഷയുടെ ചില രഹസ്യങ്ങള്‍, പദങ്ങളുടെ സംഗീതം ഇവയൊക്കെ അറിയാനും അത് സഹായിക്കും. അമൂര്‍ത്തചിത്രം വരയ്ക്കുന്നവരും വരയും നിറവും പഠിക്കാന്‍ സാകാരചിത്രകല അഭ്യസിക്കും പോലെയാണത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News