രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; കോവിന്ദിന് പിന്തുണ നല്‍കണമോയെന്ന് ശിവസേന ഇന്ന് തീരുമാനിക്കും

മുംബൈ: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ശിവസേന. കോവിന്ദിന് പിന്തുണ നല്‍കണമോയെന്ന കാര്യത്തില്‍ ശിവസേന ഇന്ന് നിലപാട് അറിയിക്കും. മുന്നണിയില്‍ ചര്‍ച്ച ചെയ്തല്ല ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് ഘടകകക്ഷിയായ ശിവസേന നേതാക്കള്‍ പറഞ്ഞു.

രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കണമോ എന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും ശിവസേന ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് ബിജെപി വിവരം അറിയിച്ചതെന്നും ശിവസേന ആരോപിച്ചു.

വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെങ്കില്‍ അതിനെ അംഗീകരിക്കാനാകില്ലെന്നും ഉദ്ദവ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here