യുവതിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ പീഡിപ്പിച്ചു; ശേഷം ആശുപത്രിക്ക് സമീപം വലിച്ചെറിഞ്ഞു

ദില്ലി: രാജ്യത്തെ ഞെട്ടിച്ച് ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഗുരുഗ്രാമിലെ സോഹ്‌ന റോഡില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം യുവതിയെ ആശുപത്രിക്ക് സമീപം വലിച്ചെറിഞ്ഞ് പ്രതികള്‍ കടന്നുകളഞ്ഞു.

ഗുഡ്ഗാവ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. രാത്രി 8.30ന് വാഹനം കാത്തുനിന്ന യുവതിയെ മാരുതി സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുഗ്രാമില്‍ ഓട്ടോറിക്ഷയ്ക്കകത്ത് യുവതിയെ ഒരു സംഘമാളുകള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു. യുവതിയുടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. തലയടിച്ചുവീണ കുഞ്ഞ് മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News