എഞ്ചിനീയറിംഗ് പ്രവേശനം: ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്; ഷാഫില്‍ മഹീന് ഒന്നാം റാങ്ക്; വേദാന്ത് പ്രകാശ് രണ്ടാമത്

തിരുവനന്തപുരം: കേരള എഞ്ചീനീയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികളാണ് കരസ്ഥമാക്കിയത്. കോഴിക്കോട് സ്വദേശി ഷഫീല്‍ മഹീന്‍ ഒന്നാം റാങ്ക് നേടി.

കോട്ടയം സ്വദേശി വേദാന്ത് പ്രകാശ് രണ്ടാമതും അഭിലാഷ് ഘാര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. നാലാം റാങ്ക് കോട്ടയം സ്വദേശി ആനന്ദ് ജോര്‍ജും അഞ്ചാം റാങ്ക് കോഴിക്കോട് സ്വദേശി നന്ദഗോപാലും കരസ്ഥമാക്കി.
റാങ്ക് വിവരങ്ങള്‍ അറിയാന്‍: www.cee.kerala.gov.in

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ 72,440 വിദ്യാർത്ഥികളിൽ 61,716 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. കൊട്ടയം ജില്ലയാണ് കൂടുതൽ റാങ്കുകൾ കരസ്ഥമാക്കിയത്. 20 എണ്ണം. എറണാകുളം ജില്ല 17 ഉം കോഴിക്കോട് 14 ഉം റാങ്കുകൾ നേടി. ആദ്യ 5000 റാങ്കുകളിൽ 2535 വിദ്യാർത്ഥികൾ സംസ്ഥാന സിലബസ്സിലും 2280 പേർ CBSE സിലബസിലും പഠിച്ചവരാണ്. ട്രയൽ അലോട്ട്മെന്റ്  ഈ മാസം 27 നും ഒന്നാം ഘട്ട അലോട്ട്മെന്റ് ജൂൺ 30 നും നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ വ്യക്തമാക്കി.

ഫാർമസിയിൽ മലപ്പുറം സ്വദേശി അലിഫ് അൻസിൽ ഒന്നാം റാങ്ക് നേടി. കൊട്ടയം സ്വദേശി സുദിപ് മാജി, കോഴിക്കോട് സ്വദേശി നക്വാഷ് നസർ എന്നിവരാണ് 2ഉം 3ഉം റാങ്കുകൾ കരസ്ഥമാക്കിയത്. 31,670 വിദ്യാർത്ഥികളിൽ 28022 പേരാണ് ഫാർമസിയിൽ യോഗ്യത നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News