ഒന്നും ചെയ്യാതെ മടി പിടിച്ച് കുത്തിയിരിക്കണോ? എങ്കില്‍ ഈ രാജ്യങ്ങളിലേക്ക് പോകാം

ഒന്നും ചെയ്യാതെ മടി പിടിച്ച് കുത്തിയിരിക്കാന്‍ എന്തൊരു സുഖമാണല്ലേ. അങ്ങനെയൊരു അവസരം ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എന്നാല്‍ കേട്ടോളൂ ലോകത്തെ ഏറ്റവും മടിപിടിച്ചിരിക്കുന്ന രാജ്യക്കാരുടെ കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യാക്കാരില്ല.

ഏറ്റവും മടിയന്‍മാരുള്ള 21 രാജ്യങ്ങളുടെ പട്ടിക ഫോബ്‌സ് പുറത്തിറക്കിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ഏറ്റവും മടിയന്‍മാരുള്ളത് യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലാണ്. ഇവിടെ 79.1% പേര്‍ ഒരു ജോലിയും ചെയ്യാതെ കുത്തിയിരിക്കുകയാണത്രെ. മറ്റുള്ള രാജ്യക്കാരുടെ മടി കൂടി കേട്ടോളൂ.

സ്വാസിലാന്റ് 69 % മടിയന്‍മാര്‍. സൗദി അറേബ്യ 68.8 % മടിയന്‍മാര്‍. സെര്‍ബിയ 68.3 % മടിയന്‍മാര്‍
കാല്‍പന്തുകളിയിലെ രാജാക്കന്‍മാരാണെങ്കിലും അര്‍ജന്റീനയില്‍ 68.3 % പേരും മടിയന്‍മാരാണത്രെ.

മൈക്രോനേഷ്യ 66.3 %മടിയന്‍മാര്‍ . മലയാളികള്‍ അന്നം തേടി പോകുന്ന കുവൈറ്റിലെ മടിയന്‍മാര്‍ 64.5 ശതമാനമാണത്രെ. യുകെയില്‍ 63.3 ശതമാനം മടിയന്‍മാരുണ്ട്. യുഎഇയില്‍ 62.5 ശതമാനം മടിയന്‍മാര്‍. മലേഷ്യയില്‍ 61.2 % മടിയന്‍മാര്‍.

അങ്ങനെയങ്ങനെ മടിയന്‍മാരുടെ പട്ടിക നീളുകയാണ്. ഇതിനിടെ നമുക്ക് ആശ്വാസിക്കാന്‍ വക നല്‍കുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ അത്യാവശ്യം അധ്വാനികളാണ് എന്നുള്ളതാണ്. ജനസംഖ്യയിലെ 42% പേര്‍ക്ക് മാത്രമാണ് ഇവിടെ മടിയുടെ അസുഖമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News