കുട്ടി ലാലാവാന്‍ മോഹമുണ്ടോ? ഒടിയന്‍ വിളിക്കുന്നു

മോഹന്‍ലാലും മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തുന്ന ഒടിയനിലേക്ക് കുട്ടിത്താരങ്ങളെ തിരയുന്നു. 10 മുതല്‍ 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 5 മുതല്‍ 7 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് അഭിനയിക്കാന്‍ അവസരം ലഭിക്കുക. മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും പ്രകാശ് രാജിന്റെയും കുട്ടിക്കാലം അവതരിപ്പിക്കാനാണ് കുട്ടികളെ ക്ഷണിച്ചിരിക്കുന്നത്.

ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കുട്ടിക്ക് നല്ല മെയ് വഴക്കം വേണമെന്നതാണ് നിബന്ധന. കളരി, ജിംനാസ്റ്റിക് എന്നിവ പരിശീലിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. 16-18 വയസുള്ള പെണ്‍കുട്ടികളെയും 21-24 വയസുള്ള ആണ്‍കുട്ടികളെയും മറ്റു കഥാപാത്രങ്ങള്‍ക്കായി അന്വേഷിക്കുന്നുണ്ട്.

വിഎ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഷാജികുമാര്‍ ക്യാമറ കൈകാര്യം ചെയ്യും. എം.ജയചന്ദ്രന്‍ സംഗീതവും ലക്ഷ്മി ശ്രീകുമാര്‍ ഗാനരചനയും നിര്‍വഹിക്കും. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News