ഇന്ന് ലോക അഭയാര്‍ത്ഥി ദിനം. ലോകമാകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുസ്ഥിതിയിന്മേലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് 2001 മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. യുദ്ധങ്ങളും കലാപങ്ങളും ബലിയാടുകളാക്കി മാറ്റിയ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് പിന്തുണയെന്ന നിലയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.
സ്വന്തം വീടു വരെ നഷ്ടപ്പെട്ട് ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട് ദുരന്തങ്ങളുടെ ബാക്കിപത്രമായിന്നും ജീവിക്കുന്നവര്‍ക്കുള്ള ആദരവായാണ് 2001ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായഹസ്തമായി മാറാനുള്ള അവസരമാണോരോ അഭയാര്‍ത്ഥി ദിനവും.
ഈ ദിനമെരോര്‍മ്മപ്പെടുത്തലാണ്, അഭയാര്‍ത്ഥികളെ സൃഷ്ടിച്ച സമൂഹത്തിന്. അവരുടെ അവസാനിക്കാത്ത പലായനങ്ങള്‍ അവരെ സംരക്ഷിക്കാനാവാത്ത ജന്മനാടിന്റെ പരാജയങ്ങളാണ്.
ഏകദേശം 45.2 ദശലക്ഷം അഭയാര്‍ത്ഥികള്‍ ഭൂലോകത്തങ്ങോളമിങ്ങോളം ചിതറിക്കിടപ്പുണ്ട്. അതില്‍ 80ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 1.6 ദശലക്ഷത്തിലധികം ആളുകളാണ് സിറിയന്‍ ആഭ്യന്തര യുദ്ധാനന്തരം അയല്‍ രാജ്യങ്ങളിലേക്ക് സുരക്ഷയെപ്രതി ചേക്കേറിയത്. യുഎന്‍എച്ച്‌സിആര്‍ എന്ന സംഘടനയാണിവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളുമൊക്കെ വിതരണം ചെയ്യുന്നത്.
കുടിയേറ്റക്കാരെന്നും താല്‍കാലിക പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ എന്നുമൊക്ക വിളിക്കുമ്പോഴും അവരില്‍ പലര്‍ക്കും അതൊരു താല്‍കാലിക ഭവനമല്ല, കുട്ടികള്‍ക്കൊക്കയും സ്വന്തം വീട് തന്നെയാണ്.
2015 സെപ്റ്റംബര്‍ 2ന് ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ച ഐലാന്‍ കുര്‍ദി എന്ന കുരുന്നു ബാലന്‍ മധ്യപൂര്‍വ്വ ഏഷ്യയിലെ ഇന്നും അവസാനിക്കാത്ത കലാപങ്ങളുടെ നോവിക്കുന്ന ഓര്‍മ്മയാണ്. 2015ലെ അഭയാര്‍ത്ഥി ദിന പ്രമേയം ‘ധൈര്യത്തോടെ, ഒരുമിച്ച് മുന്നേറാം ‘ എന്നതായിരുന്നു.
Get real time update about this post categories directly on your device, subscribe now.