കാത്തുനില്‍ക്കാതെ റൂണ ബീഗം മടങ്ങി

അപൂര്‍വ രോഗാവസ്ഥ മൂലം വലിപ്പം കൂടിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ത്രിപുരയിലെ അഞ്ചുവയസുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണയെ പിടികൂടിയത്.

ത്രിപുരയിലായിരുന്നു റൂണ ബീഗത്തിന്‍ ജനനം. അഞ്ച് ശസ്ത്രക്രിയകള്‍ക്ക് ശേഷം അവളുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായി. എന്നാല്‍ അടുത്ത ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കാതെ അവള്‍ യാത്രയായി. 94 സെന്റീമീറ്ററോളം വൃത്തപരിധിയുണ്ടായിരുന്നു റൂണയുടെ തലയ്ക്ക്.

94 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്ന റൂണയുടെ തലയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ 58 സെന്റീ മീറ്ററോളമായി തലയുടെ വലുപ്പം കുറഞ്ഞു. ആരും കണ്ണടച്ചുപോകുന്ന വിധം ഭീകരമായിരുന്നു റൂണയുടെ തല ആദ്യം. റൂണയെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ എല്ലാം നല്ല രീതിയില്‍ അവസാനിച്ചു എന്ന തോന്നല്‍ ജനിപ്പിച്ച ശേഷമാണ് അവള്‍ മടങ്ങിയത്.

നിലക്കാത്ത പ്രാര്‍ഥനകളും കണ്ണീരുമൊക്കെ സന്തോഷത്തിന് വഴിമാറിയിരുന്നു ആദ്യം. എന്നാല്‍ സന്തോഷങ്ങള്‍ക്ക് മേലെ വീണ്ടും കണ്ണീര്‍ക്കടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News