മകളുടെ സിനിമാ മോഹത്തെ എതിര്‍ത്ത് ശ്രീദേവി; കാരണം ഇങ്ങനെ

സിനിമയുടെ മഹാവിസ്മയങ്ങളിലേക്ക് മക്കളെയും കൈപിടിച്ച് കയറ്റിവിടുന്നവരാണ് സിനിമാ ലോകത്തെ ഒട്ടേറെപ്പേരും. അതിനൊരപവാദമാകുകയാണ് ബോളിവുഡിന്റെ സ്വന്തം ശ്രീ. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തെ തുറന്നെതിര്‍ക്കുകയാണ് താരറാണി ശ്രീദേവി. മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ പ്രവേശനത്തില്‍ കടുത്ത അതൃപ്തിയാണ് ശ്രീദേവി അറിയിച്ചിരിക്കുന്നത്.

മിഡ്‌ഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവി മകളുടെ ബോളിവുഡ് അരങ്ങേറ്റത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞത്.

‘ബോളിവുഡിലേക്ക് ജാന്‍വി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ 2 സിനിമയില്‍ നായികയാവാനുളള അവസരം ജാന്‍വിയെ തേടി വന്നപ്പോള്‍ ഞാന്‍ അവളെ നിരുത്സാഹപ്പെടുത്തി. സിനിമ മോശം മേഖലയായതുകൊണ്ടല്ല, ഞാന്‍ അവളെ പ്രോല്‍സാഹിപ്പിക്കാതിരുന്നത്. ആ മേഖലയില്‍ നിന്നാണ് ഞാനിന്ന് ഇവിടം വരെയെത്തിയത്. എന്നാല്‍ ഒരു അമ്മ എന്ന നിലയില്‍ ജാന്‍വി വിവാഹിതയായി കാണുന്നതാണ് എനിക്ക് കൂടുതല്‍ സന്തോഷം. പക്ഷേ അവളുടെ മോഹം നടിയാവാനാണെങ്കില്‍ അതില്‍ അവള്‍ ശോഭിക്കുകയാണെങ്കില്‍ അതില്‍ ഞാന്‍ അഭിമാനിക്കുമെന്നും’. ശ്രീദേവി പറഞ്ഞു.

കരിയറിനെക്കുറിച്ച് തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്റെയും അച്ഛന്‍ ബോണി കപൂറിന്റെയും അഭിപ്രായം ജാന്‍വി തേടാറുണ്ടെന്നും ശ്രീദേവി പറഞ്ഞു. ‘മോം’ എന്റെ 300ാമത് ചിത്രമാണ്. എന്റെ മക്കളായ ജാന്‍വിയും ഖുഷിയുമാണ് ആദ്യം സിനിമ കണ്ടത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഒന്നും മിണ്ടാനായില്ലെന്നും ശ്രീദേവി പറഞ്ഞു.

അടുത്തിടെ സെയ്ഫ് അലി ഖാനും തന്റെ മകള്‍ സാറ അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News