
ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളായ കത്രീന കൈഫും രണ്‍ബീര്‍ കപൂറും, നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘ജഗ്ഗ ജസൂസ്’. നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞുവെങ്കിലും ഒരുമിച്ച് സിനിമ ചെയ്യാന്‍ ഇവര്‍ മടികാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കത്രീന നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ രണ്‍ബീറിനൊപ്പം ചെയ്യുന്ന അവസാന ചിത്രമായിരിക്കും ജഗ്ഗാ ജാസൂസ് എന്നാണ് കത്രീന പറയുന്നത്.
‘രണ്‍ബീര്‍ മറ്റുള്ളവരെ കബളിപ്പിക്കുന്ന വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി ബുദ്ധിമുട്ടാണ്. ഇനി ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ കഴിയില്ല. അതൊരിക്കലും സംഭവിക്കില്ല.’- കത്രീന വ്യക്തമാക്കുന്നു.
2016ലാണ് രണ്‍ബീറുമായി കത്രീന വേര്‍പിരിഞ്ഞത്. അതിന് ശേഷം പൊതുവേദികളില്‍ അപൂര്‍വ്വമായേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. അജബ് പ്രേം കി ഗസബ് കഹാനിയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായത്.
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ കത്രീന അഭിനയിക്കുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിലാണ് രണ്‍ബീര്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here