മാധ്യമ ശ്രദ്ധനേടാനുള്ള അഭ്യാസത്തിനില്ല; അന്താരാഷ്ട്ര യോഗ ദിനം ബഹിഷ്‌കരിച്ച നിതീഷ് കുമാര്‍

നാളത്തെ അന്താരാഷ്ട്ര യോഗ ദിനം ബഹിഷ്‌കരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മാധ്യമ ശ്രദ്ധനേടാനുള്ള അഭ്യാസത്തിനില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 180 രാജ്യങ്ങള്‍ നാളെ അന്തരാഷ്ട്ര യോഗ ദിനമാചരിക്കുമ്പോഴാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എതിര്‍ ശബ്ദവുമായി രംഗത്തെത്തിയത്. യോഗ ചെയ്യാറുണ്ടെങ്കിലും മാധ്യമ ശ്രദ്ധ നേടാനുള്ള പരസ്യമായി യോഗയെ മാറ്റാനില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാര്‍ സര്‍ക്കാര്‍ യോഗ ദിനം ആചരിക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും 50,000ത്തോളം ആളുകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ദിനം ആചരിക്കുന്നത്. ലഖ്‌നൗവിലെ റാംബായ് അംബേദ്കര്‍ മൈതാനത്താണ് യോഗാഭ്യാസം. 92000ത്തോളം തടവുകാരും വിവിധയിടങ്ങളില്‍ യോഗ ചെയ്യും.

യോഗ ചെയ്യാതെ സൈക്കിള്‍ സവാരി നടത്തിയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ യോഗ ദിനാചരണം. രാജ്യമാകെ 5,000 സൈനികരും യോഗ ദിനത്തിന്റെ ഭാഗമാകും. ദില്ലി കൊണാട്ട് പ്ലേസിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ ഏഴുമുതലുള്ള യോഗാഭ്യാസങ്ങള്‍ക്ക് മഴ തടസ്സമാകുമോയെന്നാണ് ആശങ്ക. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനും ഒപ്പം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ദില്ലിയിലെ യോഗ ദിനാചരണത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News