ഒരേ ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് അനുമതിയില്ല; വനിതാ കോണ്‍സ്റ്റബിള്‍ ശസ്ത്രക്രിയയിലൂടെ യുവാവായി; സഹപ്രവര്‍ത്തകയെ ജീവിതസഖിയാക്കി

ബീഹാര്‍ സ്വദേശിയായ വനിതയാണ് ആറ് വര്‍ഷത്തെ നിരന്തര പരിശ്രമങ്ങള്‍ക്കും ചികിത്സകള്‍ക്കും ശേഷം പുരുഷനായി മാറിയത്. മീശ, ദൃഢമായ മാംസപേശികള്‍, പുരുഷ ശബ്ദം എന്നിങ്ങനെ പ്രകടമായ ലക്ഷണങ്ങളോടെയാണ് ഇവര്‍ പുരുഷനായത്. പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു സ്ത്രീ ശരീരത്തില്‍ നിന്ന് പൗരുഷത്തിലേക്ക് ഇവര്‍ രൂപം മാറിയത്.

2008 ലാണ് ബിഹാര്‍ സ്വദേശിയായ ഇവര്‍ വനിതാ ഉദ്യോഗസ്ഥയായി സേനയില്‍ ചേരുന്നത്. പൗരുഷം കൈവരാന്‍ ദിവസേന ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും കഠിനമായ വ്യായാമങ്ങളും ചെയ്യേണ്ടിവന്നു.

കുട്ടിക്കാലം മുതല്‍തന്നെ ആണ്‍കുട്ടിയായാണ് താന്‍ സ്വയം കരുതിയിരുന്നതെന്ന് ‘ഇയാള്‍’ പറയുന്നു. ഒരേ ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യന്‍ നിയമം അനുമതി നല്‍കാത്തതിനാല്‍ തനിക്ക് ഒരിക്കലും വിവാഹം കഴിക്കാമെന്ന് കരുതിയിരുന്നില്ല. ഒരു ആണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

സിഐഎസ്എഫിലെ ജോലിസമയത്ത് ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ ദേഹപരിശോധനയായിരുന്നു ഇവര്‍ക്ക് ജോലി. ആണ്‍കുട്ടിയായി സ്വയം കരുതുന്നതിനാല്‍ ഈ ജോലി ചെയ്യാന്‍ പറ്റില്ലെന്ന് അധികൃതരെ അറിയിച്ചു. സഹപ്രവര്‍ത്തകരായ വനിതാ ഉദ്യോഗസ്ഥര്‍ ഒരിക്കലും എന്നെ സ്ത്രീയായി കണ്ടിട്ടില്ല. അവരോടൊപ്പം ബാരക്ക് പങ്കിടേണ്ടി വന്നപ്പോള്‍ തനിക്കെതിരെ പരാതിയുണ്ടായെന്നും ഇവര്‍ പറയുന്നു.

2012ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായ ശേഷം അതേ വര്‍ഷം തന്നെ എന്നെ പുരുഷനായി പരിഗണിയ്ക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കി. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കും വ്യായാമത്തിനും ഇപ്പോള്‍ ഫലപ്രാപ്തിയുണ്ടായെന്നും ഇയാള്‍ പറയുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമം അനുമതി നല്‍കിയിരുന്നെങ്കില്‍ താന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു. പുരുഷനായി നിയമപരമായി അംഗീകരിക്കപ്പെട്ടതോടെ ഇഷ്ടപ്പെട്ട സഹപ്രവര്‍ത്തകയെ തന്നെ

സിഐഎസ്എഫിലെ മൂന്ന് മെഡിക്കല്‍ ബോര്‍ഡുകളും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഈ കോണ്‍സ്റ്റബിളിനെ പുരുഷനായി അംഗീകരിക്കാന്‍ തീരുമാനമായത്. നാല് വര്‍ഷമായി പരിഗണനയിലുള്ള കേസില്‍ അന്തിമ തീര്‍പ്പായെന്നും സി ഐ എസ് എഫ് രേഖകളിലെല്ലാം ഇയാള്‍ പുരുഷനായിരിക്കുമെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ്ങ് പറഞ്ഞു. എന്നാല്‍ ഇയാളുടെ സ്വകാര്യതയെ പരിഗണിച്ച് പേരോ മറ്റു വിവരങ്ങളൊ സി ഐ എസ് എഫ് പുറത്ത് വിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here