ശ്രീവത്സം ഗ്രൂപ്പിന്റെ ഫയല്‍ കാണാതായ സംഭവം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

ശ്രീവത്സം ഗ്രൂപ്പിന്റെ ഫയല്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പത്തനംതിട്ട നഗരസഭ യോഗത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്താമെന്ന് നഗരസഭാ അദ്ധ്യക്ഷ കൗണ്‍സിലിന് ഉറപ്പും നല്‍കി. ശ്രീവല്‍സം ഗ്രൂപ്പിന്റെ കെട്ടിടം പണിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് നഗരസഭയിലെത്തിയപ്പോഴായിരുന്നു ഫയല്‍ കാണാതായത് ശ്രദ്ധയില്‍പെട്ടത്.
ശ്രീവല്‍സം ഗ്രൂപ്പിന് പത്തനംതിട്ട റിംഗ് റോഡ് സൈഡില്‍ 40 സെന്റ് സ്ഥലം നികത്തി കെട്ടിടം പണിയാന്‍ അനുമതി നല്‍കിയ ഫയല്‍ കാണാതായ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യെ ആവശ്യം ഉയര്‍ന്നത്. കാണാതായ ഫയല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും അതില്‍ രേഖകള്‍ എല്ലാം ഉണ്ടൊ എന്ന കാര്യത്തില്‍ സംശയമാണ്.

മാത്രവുമല്ല വയല്‍ നികത്തി നാല്‍പത് സെന്റ് സ്ഥലത്ത് കെട്ടിടം പണിയാന്‍ അനുമതി നല്‍കിയ അന്നത്തെ കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഫയല്‍ കാണാതായ സംഭവത്തില്‍ നഗരസഭയിലെ ചിലര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും അത് പുറത്തു വരണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഫയല്‍ കാണാതായ സംഭവത്തില്‍ പൊലീസ് ഇന്നലെയും ഇന്നും നഗരസഭയില്‍ പരിശോധന നടത്തിയിരുന്നു.

നഗരസഭ ഓഫീസില്‍ സിസിടിവി സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ചട്ടങ്ങളെല്ലാം മറികടന്നായിരുന്നു വയല്‍ നികത്തി വ്യാപാര സമുച്ചയം പണിയുന്നതിന് ശ്രീവത്സം ഗ്രൂപ്പിന് അനുവാദം നല്‍കിയിരുന്നത്. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പെ കെട്ടിടത്തിന് പണി പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റും നഗരസഭ നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News