യുദ്ധഭൂമിയിലെ ഈ നോമ്പുതുറയ്ക്ക് മുന്നില്‍ ലോകം കണ്ണീരണിയുന്നു

എങ്ങോട്ട് നോക്കിയാലും യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങളും മാത്രം. അന്തരീക്ഷത്തില്‍ മരണത്തിന്റെ മണവും ഭയവും തളംകെട്ടിനില്‍ക്കുന്നു. അതിനിടയില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായി ഒരു നോമ്പുതുറ.

സിറിയയിലെ യുദ്ധഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സന്നദ്ധ സംഘടന നടത്തിയ ഈ നോമ്പുതുറ തീര്‍ച്ചയായും ലോകത്തിന്റെ കണ്ണു നനയിക്കും. യുദ്ധത്തില്‍ തകര്‍ന്ന ദോമ പട്ടണത്തില്‍ മണ്ണടിഞ്ഞ കെട്ടിടങ്ങള്‍ക്കു നടുവില്‍ നടന്ന ഇഫ്ത്താറിന്റെ ചിത്രങ്ങള്‍ ലോകപ്രശസ്ത മാധ്യമമായ ബിബിസിയാണ് പുറത്തുവിട്ടത്.

ചാരനിറത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കു നടുവില്‍ വര്‍ണാഭമായ മേശയില്‍ വിഭവങ്ങള്‍ നിരത്തിയിരിക്കുന്നു. ഈ കാഴ്ച ആവേശം പകരുമ്പോഴും സിറിയയിലെ യുദ്ധഭീകരതയുടെയും ദാരിദ്ര്യത്തിന്റെയും നേര്‍സാക്ഷ്യമാവുകയാണ്. യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ രൂപം കൊണ്ട അദലെ ഫൗണ്ടേഷനാണ് ഇഫ്ത്താര്‍ സംഘടിപ്പിച്ചത്.

മറ്റൊരു പട്ടണമായ ഖൗട്ടയില്‍ നിന്നാണ് ഇഫ്ത്താറിനുള്ള ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവന്നത്. യുദ്ധത്തെതുടര്‍ന്ന് ഭക്ഷണ സാധനങ്ങള്‍ക്ക് തീപിടിച്ച വിലയാണ് സിറിയയില്‍. പുല്ല് തിന്ന് വിശപ്പടക്കുന്ന ബാലന്‍മാരുടെ ദൃശ്യങ്ങള്‍ ഇയ്യടുത്ത് പുറത്തുവന്നിരുന്നു. കെട്ടിടത്തിനടില്‍പെട്ട ഒമ്‌റാന്‍ ദഖ്‌നീഷിന്റെയും കടലില്‍ മുങ്ങി മരിച്ച ഐലാന്‍ കുര്‍ദ്ദിയുടെയും മുഖം ഇതുവരെ ലോകത്തിനു മറക്കാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel