ഭയപ്പെടുത്താന്‍ ഇ വരുന്നു; ടീസര്‍ ഗംഭീരം

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം നടി ഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ത്രില്ലര്‍ ചിത്രം ‘ഇ’-യുടെ ടീസര്‍ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. അമിന്‍ സുറാനി, സംഗീത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഓഗസ്റ്റ് 11-ന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like