കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമതയോടെ; ആയിരം ദിനങ്ങള്‍ പിന്നിട്ട് മംഗള്‍യാന്‍

ആയിരം ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യം തുടരുന്നു. 2013 നവംബര്‍ അഞ്ചിനു തുടങ്ങിയ ദൗത്യം കഴിഞ്ഞ ദിവസമാണ് ആയിരം ദിനങ്ങള്‍ പിന്നിട്ടത്. കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന മംഗള്‍യാന്‍ ദൗത്യം മാര്‍ച്ച് 24 ന് ആറ് മാസം കൂടി നീട്ടിയിരുന്നു. പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വയെ ചുറ്റി സഞ്ചരിച്ച് അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുകയാണ് മംഗള്‍യാന്റെ ലക്ഷ്യം. ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകള്‍, താഴ്വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗള്‍യാന്‍ ഇതിനിടയ്ക്ക് നല്‍കിയിട്ടുണ്ട്. പല സമയങ്ങളിലായി അയച്ച ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍പഠനവിധേയമാക്കിയിട്ടുണ്ട്.
ഗവേഷകര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് ഏകദേശം പതിമൂന്ന് കിലോഗ്രാം ഇന്ധനം കൂടി പേടകത്തില്‍ അവശേഷിക്കുന്നുണ്ട്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News