എം.ബി.ബി.എസിലും രക്ഷയില്ല; പരീക്ഷാഫലം ചോര്‍ന്നതായി പരാതി

കണ്ണൂര്‍: എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ചോര്‍ന്നതായി പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെ കെ ശൈലജയ്ക്കും പരാതി നല്‍കി.

തിങ്കളാഴ്ച വൈകിട്ടുതന്നെ എറണാകുളം ജില്ലയിലെ പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയില്‍ മെഡിക്കല്‍ കോളജിനു വന്‍ വിജയം എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.

ആരോഗ്യ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴിയാണ് ഫലം ചോര്‍ന്നതെന്നാണു സൂചന. സര്‍വകലാശാല സൈറ്റ് ഹാക്ക് ചെയ്തതോ, ഫലം മറ്റേതെങ്കിലും തരത്തില്‍ പുറത്ത് പോയതോ ആകാമെന്നാണ് സംശയം.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ആരോഗ്യ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News