ചതിച്ചത് കൂടെയുള്ളവന്‍ തന്നെ; പാണ്ഡ്യയുടെ ട്വീറ്റ് വ്യാജം; സത്യം ഇതാ

ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വിയ്ക്ക് ഉത്തരവാദി കൂട്ടത്തില്‍ ഒരാള്‍ തന്നെയാണെന്നുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്വീറ്റ് കായിക ലോകത്ത് വിവാദമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വിക്കു പിന്നാലെത്തിയ പാണ്ഡ്യയുടെ ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.  കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ് തങ്ങളെ ചതിച്ചതെന്നും എന്തിനാണ് മറ്റുള്ളവരെ പറയുന്നതെന്നുമായിരുന്നു ട്വീറ്റ്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്.  ഫൈനല്‍ മത്സരത്തില്‍ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പമാണ് പാണ്ഡ്യയുടെ റണ്ണൗട്ടിന് വഴിയൊരുക്കിയത്. അക്കാരണത്താല്‍ ഹാര്‍ദ്ദികിന്റെ ട്വീറ്റ് സഹതാരങ്ങളായ രവീന്ദ്ര ജഡേജയേയും ജസ്പ്രീത് ബുംറെയേയും ലക്ഷ്യം വച്ചുളളതാണെന്നാണ് കരുതപ്പെട്ടിരുന്നത്.

ഒടുവില്‍ ട്വീറ്റിനെതിരെ പാണ്ഡ്യ തന്നെ രംഗത്തെത്തി.  പ്രചരിക്കുന്നത് വ്യാജ ട്വീറ്റുകളാണെന്നും ഇതില്‍ തനിക്ക് പങ്കില്ലെന്നുമാണ് പാണ്ഡ്യ വ്യക്തമാക്കിയിരിക്കുന്നത്.  മത്സരശേഷം ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഹാര്‍ദ്ദിക് ട്വീറ്റ് ചെയ്തിരുന്നു.

ഇതിനിടെയാണ് വനിലവാല എന്ന അക്കൗണ്ടില്‍ നിന്നും താരത്തിന്റെ ട്വിറ്റ് എന്ന നിലയില്‍ ഫോട്ടോഷോപ്പ് ചെയ്തെടുത്ത ട്വീറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതും വൈറലാകുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News