പുതുവൈപ്പ് പാചകവാതക സംഭരണശാല -ചില വലിയ സത്യങ്ങള്‍

1. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനമാണ്, സ്വാകാര്യ സ്ഥാപനമല്ല.

2. പുതുവൈപ്പില്‍ പാചക വാതക സംഭരണ ശാല നിര്‍മ്മിക്കാന്‍ 2009 ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് കമ്പനിക്ക് അനുമതി ലഭിക്കുന്നത്.

3. ആറു ലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള സംഭരണശാല നിര്‍മ്മിക്കാനാണ് അനുമതി ലഭിച്ചത്. 2010 ജൂലൈ 5 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പൂര്‍ണ്ണ അനുമതി നല്‍കി.

4. 2012 ല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരും, കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരുമാണ് അധികാരത്തില്‍

5. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ പദ്ധതി പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളില്‍ ചിലര്‍ ദേശീയ ഹരിത ട്രിബ്യുണലിനെ സമീപിച്ചു.

6. എന്നാല്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ച വാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഹരിത ട്രിബ്യുണല്‍ നിരീക്ഷിച്ചു.

7. നിര്‍മ്മാണ പ്രവര്‍ത്തങ്ങളുമായി കമ്പനിക്ക് മുന്നോട്ടു പോകാമെന്നും ഹരിത ട്രിബ്യുണല്‍ 2016 ഓഗസ്റ്റ് രണ്ടിന് വിധിച്ചു.

8. എന്നാല്‍ ഇതേ ഹര്‍ജിക്കാര്‍ തന്നെ കമ്പനി പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഹരിത ട്രിബ്യുണലില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

9. ഇതിനിടെ ഹര്‍ജിക്കാര്‍ പദ്ധതിക്കെതിരെ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും ഹര്‍ജ്ജിക്കാരുടെ ആവശ്യങ്ങളില്‍ വസ്തുത ഇല്ല എന്ന് തിരിച്ചറിഞ്ഞു.

10. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

11. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും പദ്ധതിക്കെതിരെ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ട് 2016 സെപ്റ്റംബര്‍ 8 ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ ഹരിത ട്രിബ്യുണലില്‍ നല്‍കിയ അപ്പീലില്‍ അന്തിമ വിധിയും വന്നു.

12.വിശദമായ പരിശോധനകള്‍ക്കും, വാദങ്ങള്‍ക്കും ഒടുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല നടക്കുന്നതെന്ന് ദേശീയ ഹരിത ട്രിബ്യുണല്‍ കണ്ടെത്തി.

13. 2016 ഓഗസ്റ്റ് രണ്ടിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കമ്പനിക്ക് മുന്നോട്ട് പോകാമെന്നു ദേശീയ ഹരിത ട്രിബ്യുണല്‍ 2017 ഏപ്രില്‍ 13 ന് ഉത്തരവിട്ടു. ഇതനുസരിച്ച് കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

14. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി നിക്ഷിപ്ത താല്‍പര്യക്കാര്‍ വീണ്ടും സമരവുമായി എത്തി.

15.കോടതി ഉത്തരവ് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും പോലീസിനും ഉണ്ട്. അതനുസരിച്ച് പദ്ധതി പ്രദേശത്തേക്ക് സമരം നടത്തിയവരെ പോലീസ് തടഞ്ഞു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുന്‍ നിര്‍ത്തി നടത്തിയ സമരത്തിന് പിന്നില്‍ ചില തീവ്ര സംഘടനകള്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉള്ളതായി വാര്‍ത്തകള്‍ വന്നു.

16.അതിനിടെ കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഈ മാസം 17 നു കൊച്ചിയില്‍ എത്തി.

17. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് കുഴപ്പം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചില ബുദ്ധികേന്ദ്രങ്ങള്‍ സ്ത്രീകളും കുട്ടികളുമായി പുതു വൈപ്പിനില്‍ നിന്നും ഹൈകോടതി പരിസരത്തെത്തി.

18. പ്രധനമന്ത്രിയുടെ വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ട്ടിക്കുന്ന രീതിയില്‍ നീക്കങ്ങള്‍ ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സമരക്കാരെ ഹൈക്കോടതി പരിസരത്തു നിന്നും നീക്കം ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ സമരക്കാര്‍ പൊലീസിനെ കല്ലും മരകഷ്ണങ്ങളും ഉപയോഗിച്ച് നേരിട്ടതോടെ, ലാത്തി ചാര്‍ജ് ഉണ്ടായി. കല്ലേറ് രൂക്ഷമായതോടെ പോലീസ് നടപടിയും രൂക്ഷമായി.

19.പ്രധാനമന്ത്രിയുടെ സുരക്ഷയെ ബാധിക്കും വിധത്തില്‍ സമരക്കാരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ക്ക് അവസരം ഉണ്ടായിരുന്നെങ്കില്‍ പോലീസ് വീഴ്ചയും സുരക്ഷാ പാളിച്ചകളും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും കേരളത്തിനും നേരെ ദേശീയതലത്തില്‍ മാധ്യമങ്ങളില്‍ അടക്കം വരുന്ന വാര്‍ത്തകള്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. അപ്പോഴാണ് സമരത്തിന് പിന്നിലുള്ള അജണ്ടയും, അന്നത്തെ പോലീസ് നടപടിയുടെ അനിവാര്യതയും മനസ്സിലാകുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News