അണികള്‍ കുമ്മനടിച്ചു; മെട്രോയില്‍ കയറാനാകാതെ ഉമ്മന്‍ ചാണ്ടി കുടുങ്ങി

കൊച്ചി: പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം മെട്രോയില്‍ കയറാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പ്രവര്‍ത്തകരുടെ തിരക്കു കാരണം ആദ്യയാത്രയില്‍ കയറാനായില്ല. മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനിന്ന ഉമ്മന്‍ചാണ്ടി ഇന്നാണ് കൊച്ചി മെട്രോയില്‍ കയറാനായെത്തിയത്.

എന്നാല്‍ ആദ്യയാത്രയില്‍ തിക്കും തിരക്കിനുമിടയില്‍ മറ്റു നേതാക്കള്‍ മെട്രോയില്‍ കയറിപ്പറ്റിയെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക് കയറാനായില്ല. ഒടുവില്‍ മെട്രോയുടെ രണ്ടാമത്തെ യാത്രയില്‍ അദ്ദേഹം ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിയ്ക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here