കാപ്‌സ്യൂളുകളിലും കാവിവത്കരണം; ഇനി വെജിറ്റേറിയന്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍

മരുന്നിലും മതവികാരം കയറ്റാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. മൃഗക്കൊഴുപ്പ് ചേര്‍ന്നുള്ള ജലാറ്റിന്‍ കാപ്‌സ്യൂളുകള്‍ സസ്യാഹരികളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും അതുകൊണ്ട് രാജ്യത്ത് ഇനി വെജിറ്റേറിയന്‍ കാപ്്‌സ്യൂളുകള്‍ മാത്രം മതിയെന്നാണ് ആരോഗ്യ കുടുബക്ഷേമ മന്ത്രാലയം പറയുന്നത്. രോഗികള്‍ക്ക് നല്‍കുന്ന വെജിറ്റേറിയന്‍ അല്ലാത്ത കാപ്‌സ്യൂളുകള്‍ വിപണിയില്‍ നിന്ന് മാറ്റാനാണ് നീക്കം നടക്കുന്നത്.

ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്ന 98% ക്യാപ്സ്യൂളുകളും ആനിമല്‍ ബേസ്ഡ് ജെലാറ്റിന്‍ ഉപയോഗിച്ച് ഉത്പാദിക്കപ്പെടുന്നവയാണ്. മൃഗങ്ങളുടെ കോശം, എല്ല്, തോല്‍ എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജെലാറ്റിന്‍ ഉപയോഗിച്ചാണ് ഏതാണ്ട് എല്ലാ ക്യാപ്സ്യൂളുകളും നിര്‍മിക്കുന്നത്.

അസോസിയേറ്റഡ് ക്യാപ്സ്യൂള്‍സ്, അമേരിക്കന്‍ ക്യാപ്സുജെല്‍ എന്നീ രണ്ട് കമ്പനികള്‍ മാത്രമാണ് നിലവില്‍ വെജിറ്റബില്‍ ക്യാപ്സ്യൂളുകള്‍ നിര്‍മ്മിക്കുന്നത്. കേന്ദ്രമന്തി മേനേകാഗാന്ധിയുടെ ശക്തമായ സമ്മര്‍ദ്ദമാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. പൂര്‍ണമായും സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നവ ഉപയോഗിച്ച് ക്യാപ്സൂള്‍ നിര്‍മ്മിക്കാനാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ കുടംബക്ഷേമമന്ത്രാലയത്തിന്റെ നീക്കം.

മതവികാരം വ്രണപ്പെടുന്നതിനാല്‍ ജെലാറ്റിന്‍ കവറുള്ള ക്യാപ്സൂളുകള്‍ സസ്യാഹാരികള്‍ വ്യാപകമായി ഒഴിവാക്കുന്നുവെന്ന് പ്രചരണം നടത്തിായണ് കാപ്‌സ്യൂളുകള്‍ കാവിവത്കരിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് ജെയിന്‍ സമുദായത്തില്‍ നിന്നും ധാരാളം പരാതികള്‍ ലഭിച്ചുവെന്നാണ് പറയുന്നത്. പരാതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയക്ക് മനേക ഗാന്ധി കത്ത് നല്‍കിയിരുന്നു.

തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ വൈദ്യമേഖലയില്‍ വലിയ സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗികളെ സസ്യഭുക്കും മാംസഭുക്കുമായി വേര്‍തിരിക്കുന്നത് മതപരവും ജാതിപരമായും വേര്‍തിരിക്കുന്നതിന് തുല്ല്യമാകും. മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നത് രോഗത്തിനാണ്.

രോഗത്തിന്റെ സ്വഭാവമനുസരിച്ചാണ് കാപ്‌സ്യൂളുകള്‍ കുറിക്കുന്നത്. ബീഫ് നിരോധനത്തിലൂടെ പൗരന്മാരുടെ ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുന്ന സര്‍ക്കാര്‍ ഇനി മരുന്നുകളും നിശ്ചയിക്കാന്‍ തുടങ്ങിയാല്‍ ആരോഗ്യരംഗമാകെ അവതാളത്തിലാവും. മരുന്നിലും കാവിരാഷ്ട്രീയം കലര്‍ത്തുന്ന മോദിസര്‍ക്കാരിന്റെ മനോരോഗത്തിനാകും പിന്നീട് മരുന്ന് കണ്ടെത്തേണ്ടിവരിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here