ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് രാജി. ലണ്ടനില്‍നിന്ന് നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി അനില്‍ കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോഹ്ലിയുടെ നിലപാട്. ഇതിനിടയിലാണ് കുംബ്ലെ രാജി വെച്ചൊഴിഞ്ഞത്.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പ് കോഹ്ലി ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരോട് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപദേശക സമിതി അംഗങ്ങള്‍ക്കൊപ്പം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്റി, ജനറല്‍ മാനേജര്‍ എംവി ശ്രീധര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel