പാണ്ടിലോറി തടയാന്‍ മസിലുപിടിപ്പുനില്‍ക്കുന്ന പച്ചത്തവള; സിപിഐക്കെതിരെ ആഞ്ഞടിച്ച് എന്‍ എന്‍ കൃഷ്ണദാസ്

സിപിഐക്കെതിരെ ആഞ്ഞടിച്ച് എന്‍ എന്‍ കൃഷ്ണദാസ് രംഗത്തെത്തി. പുതുവൈപ്പിലെ പൊലീസ് നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സി പി ഐ നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കൃഷ്ണദാസിന്റെ വിമര്‍ശനം. സിപിഐയുടെ പ്രസ്താവന പാണ്ടിലോറി തടയാന്‍ മസിലുപിടിച്ചുനില്‍ക്കുന്ന പച്ചത്തവളയെ ഓര്‍മ്മപ്പെടുത്തുന്നതായാണ് കൃഷ്ണദാസ് വ്യക്തമാക്കിയത്.

പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്കായില്ലെങ്കില്‍ അതിന് ഞങ്ങള്‍ക്ക് കഴിയുമെന്ന് സി പി ഐ നേതാക്കള്‍ പറഞ്ഞതിനെതിരെയാണ് കൃഷ്ണദാസ് വിമര്‍ശനവുമായെത്തിയത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കൃഷ്ണദാസിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here