ലിംഗം മുറിച്ച പെണ്‍കുട്ടി സ്വാമിയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തി; പെണ്‍കുട്ടിയെ സ്വാമിയുടെ അടുത്തേക്ക് കൊണ്ടുപോയത് അമ്മ

ലിംഗം മുറിച്ച പെണ്‍കുട്ടി ലിംഗം പോയ സ്വാമിയെ നേരില്‍ കണ്ടു. സ്വാമിയുടെ അടുത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോകാന്‍ മുന്‍കൈ എടുത്തത് പെണ്‍കുട്ടിയുടെ അമ്മ. സ്വാമി ഗംഗേശാനന്ദയെ പെണ്‍കുട്ടി കാണനെത്തിയത് മെഡിക്കല്‍ കോളേജിലെ സെല്ലില്‍.

അനിശ്ചിതാവസ്ഥയും ഉദ്യേഗവും നാടകീയതയും കൊണ്ട് പിരിമുറുക്കം സൃഷ്ടിക്കുകയാണ് തിരുവനന്തപുരം കണ്ണമൂലയിലെ ലിഗം മുറിച്ച കേസ്. പീഢനശ്രമത്തിനിടെ പെണ്‍കുട്ടി പീഢകന്റെ ലിംഗം മുറിച്ചു എന്ന നിലയില്‍ ആരംഭിച്ച കേസ് ഒരോ നിമിഷത്തിലും ഉദ്യേഗപൂര്‍ണ്ണമായി മാറുകയാണ്.

ആദ്യം നല്‍കിയ മൊഴിക്ക് കടകവിരുദ്ധമായി പെണ്‍കുട്ടി അനുനിമിഷം മൊഴിമാറ്റുന്നത് പോലീസിനെ മാത്രമല്ല പൊതുസമൂഹത്തെയും കുഴക്കുകയാണ്.സ്വാമി അല്ല കാമുകനാണ് തന്നെ പീഢിപ്പിച്ചതെന്നും, ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷപെടുന്നതിനാണ് ഹേബിയസ് കോര്‍പ്പറേഷനുമായി അയ്യപ്പദാസ് രംഗത്തെത്തിയിരിക്കുന്നതെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.കാമുകന്‍ അയ്യപ്പദാസിനെതിരെ യുവതി തിരുവനന്തപുരം പേട്ട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയത്.

അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ സ്വാമിയേയും തന്നെയും കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നും താന്‍ ആരുടെയും തടങ്കലിലല്ല.ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.ലിംഗം മുറിഞ്ഞ നിലയില്‍ മെഡിക്കല്‍ കോളേജിലെ റിമാന്‍ഡ് തടവുകാര്‍ പാര്‍ക്കുന്ന സെല്ലില്‍ എത്തി സ്വാമിയെ കണ്ട
ശേഷമാണ് പെണ്‍കുട്ടി പരാതി നല്‍കിയത് എന്നതും ശ്രദ്ധേയമായി .

സ്വാമിയുടെ അടുത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയത് സ്വന്തം അമ്മ തന്നെയാണെന്നത് ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നു..ജയില്‍ സൂപ്രണ്ടിന്റെ കത്തുമായി സ്വാമിയെ കാണാന്‍ പെണ്‍കുട്ടിയും അമ്മയും എത്തിയത് .ഒന്നരമണിയോടെയാണ് പെണ്‍കുട്ടി അമ്മക്കൊപ്പം എത്തിയത്.കൂടികാഴ്ച്ച പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു

ഇരയെന്ന് പൊതുവില്‍ കരുതപെടുന്ന പെണ്‍കുട്ടി പീഢകനെ കാണാനെത്തിയത് ജനങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന പോലീസിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News