സ്വന്തം കുഞ്ഞിനെ 150 അടി മുകളില്‍ നിന്നും പുറത്തേക്ക് വീശിയ പിതാവിന് തടവ്; കാരണം അറിഞ്ഞാല്‍ ഞെട്ടും

സ്വന്തം കുഞ്ഞിനെ 150 അടി മുകളില്‍ നിന്നും പുറത്തേക്ക് വീശിയ പിതാവിന് തടവ്; കാരണം അറിഞ്ഞാല്‍ ഞെട്ടും
ഫെയ്‌സ് ബുക്കില്‍ ലൈക്ക് കിട്ടാന്‍ സ്വന്തം കുഞ്ഞിനെ 150 അടി മുകളില്‍ നിന്നും പുറത്തേക്ക് വീശിയ പിതാവിന് രണ്ട് വര്‍ഷം തടവ്. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലായിരുന്നു സംഭവം.അച്ഛന്‍ സ്വന്തം കുഞ്ഞിനെ 15ാം നിലയുടെ മുകളിലെ ജനാലയിലൂടെ താഴേക്ക് വീശിയ ശേഷം ആ ഫോട്ടോയെടുത്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നിട്ട് അടിക്കുറിപ്പുമെഴുതി. 1000 ലൈക്ക് വേണം ഇല്ലെങ്കില്‍ ഇവനെ ഞാന്‍ താഴേക്കിടും.

അപകടകരമായ രീതിയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ 15ാം നിലയില്‍, 150 അടി ഉയരത്തില്‍ ജനാലയിലൂടെയാണ് കുഞ്ഞിനെ പുറത്തേക്ക് വീശിയത്.കുഞ്ഞ് ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ കോളറില്‍ തൂക്കി വെളിയിലേക്ക് വീശുകയായിയിരുന്നു ഇയാള്‍ .. ശ്വാസം നിലയ്ക്കുന്ന തരത്തിലുള്ള ഫോട്ടോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ഇളകി.

അയാള്‍ ഉദ്ദേശിച്ച പോലെയല്ലെങ്കിലും പോസ്റ്റിന് നല്ല റീച്ച് കിട്ടി.അച്ഛനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ ഒന്നാകെ മുന്നിട്ടിറങ്ങി. തുടര്‍ന്ന് അള്‍ജീരിയന്‍ കോടതി സംഭവത്തില്‍ ഇടപെട്ടു.ഇയാളെ രണ്ട് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.ഇയാള്‍ അച്ഛനല്ല തീവ്രവാദിയെന്നാണ് പൊതുപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്. കഠിനമായ ശിക്ഷ ഇയാള്‍ക്ക് നല്‍കണമെന്നും പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇടതുകൈയ്യില്‍ കുഞ്ഞിനെ തൂക്കിയിട്ട് വലതുകൈകൊണ്ട് ഫോട്ടോയെടുത്ത അയാള്‍ക്ക് സ്വന്തം കുഞ്ഞിനേക്കാള്‍ വലുത് ഫോട്ടോ തന്നെയായിരുന്നു എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. അള്‍ജീരിയയിലെ ബാബ് എസോറിലെ താമസക്കാരനാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണും മുന്‍പ് ഇതേ രീതിയില്‍ തന്റെ കുഞ്ഞിനെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് വീശിയിരുന്നു.ആരാധകരെ ആകര്‍ഷിക്കാനായിരുന്നു ബ്‌ളാങ്കറ്റ് ജാക്‌സണ്‍ എന്ന തന്റെ ഇളയ പുത്രനെ പുറത്തേക്ക് വീശിയതെന്ന് ജാക്‌സണ്‍ പറഞ്ഞിരുന്നു.അന്ന് ജാക്‌സണെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിത്. ജാക്‌സണെതിരെ യു എസ് കോടതി കേസെടുക്കുകയും ചെയ്തു.ഒടുവില്‍ ജാക്‌സണ്‍ ആരാധകരോട് മാപ്പ് പറഞ്ഞ് തടിയൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News