റിയാദ് ബത്തയിലെ മലയാളികളുടെ സ്ഥാപന സമുച്ചയത്തില്‍ വന്‍ തീപിടുത്തം

റിയാദിന്റെ ഹൃദയഭാഗമായ ബത്തയിലെ തിരക്കേറിയ ബത്ത കൊമേഴ്ഷ്യല്‍ സെന്ററിലാണു നോമ്പുതുറയുടെ സമയത്ത് തീ പടര്‍ന്നത്. കടകള്‍ അടഞ്ഞ് കിടക്കുന്ന സമയമായതിനാല്‍ ആളപായമില്ല എന്നാണു അറിവ്. തുടക്കത്തില്‍ തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള്‍ കടകളിലെ സാധനസാമഗ്രികള്‍ വലിച്ച് പുറത്തേക്കിട്ടുകൊണ്ടിരുന്നു.

പോലീസ് ഒരാളെയും സമീപത്തേക്ക് പോലും അടുപ്പിക്കുന്നില്ല. നിരവധി മലയാളികളുടെ ജീവിതസമ്പാദ്യം ഒന്നടങ്കമാണിപ്പോള്‍ കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുന്നത്. എത്ര കടകള്‍ കത്തി എന്ന് തിട്ടപ്പെടുത്താനാവാത്ത വിധം ബില്‍ഡിംഗ് ഒന്നടങ്കം പുക മൂടിയിരിക്കുകയാണ്.

മുമ്പ് തൊട്ടപ്പുറത്തെ കേരളാമാര്‍ക്കറ്റിലും ഇത്തരത്തില്‍ തീപിടുത്തം ഉണ്ടായിരുന്നു. ബില്‍ഡിംഗിന്റെ മുകള്‍ തട്ടിലെ സ്ഥാപനങ്ങളില്‍ മിക്കതും ജനറല്‍ സര്‍വീസ് ഓഫീസുകളായതിനാല്‍ നിരവധി പേര്‍ക്ക് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍നഷ്ടപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here