ബ്രസല്‍സില്‍ വീണ്ടും ഭീകരാക്രമണശ്രമം; സ്‌ഫോടനം നടത്താനെത്തിയ ചാവേറിനെ സുരക്ഷാസേന വധിച്ചു

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനം ബ്രസല്‍സിലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്‌ഫോടനം നടത്താനെത്തിയ ചാവേറിനെ സുരക്ഷാസേന വധിച്ചു. അരയില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറിനെയാണ് സുരക്ഷാസേന കീഴ്‌പ്പെടുത്തിയത്. സുരക്ഷാസേനയുടെ വെടിവയ്പിനെ തുടര്‍ന്ന് ചെറിയ തോതില്‍ സ്‌ഫോടനമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ 32 പേര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News