മെഷീനും അനുബന്ധ ഉപകരണങ്ങളും ആശുപത്രിയില്‍ എത്തിച്ചു; കൊല്ലം ജില്ലാ ആശുപത്രിയിലെ എംആര്‍ഐ സ്‌കാന്‍ പ്രവര്‍ത്തനം ഒരുമാസത്തിനകം

കൊല്ലം:കൊല്ലം ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എംആര്‍ഐ സ്‌കാനിന്റെ പ്രവര്‍ത്തനം ഒരുമാസത്തിനകം ആരംഭിക്കും. മെഷീനും അനുബന്ധ ഉപകരണങ്ങളും ആശുപത്രിയില്‍ എത്തിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജില്ലാആശുപത്രിയില്‍ എംആര്‍ഐ സംവിധാനം ഏര്‍പ്പെടുത്തുന്നത് ജില്ലാപഞ്ചായത്താണ് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പതിനൊന്ന് കോടിരൂപ വിനിയോഗിച്ച് ജര്‍മ്മനിയില്‍ നിന്ന് സിമന്‍സ് കമ്പനിയുടെ എംആര്‍ഐ സ്‌കാന്‍ മെഷീനാണ് എത്തിച്ചത്. 1.48 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ആശുപത്രിയുടെ പുതിയ കെട്ടിടത്തിലാണ് ഇത് സ്ഥാപിക്കുന്നത്. മൂന്നുവര്‍ഷം വരെ മെഷീനിന് വാറന്റി ഉണ്ട്. അത്യാധുനിക സംവിധാനത്തോടു കൂടിയ മെഷീന് കേരളത്തില്‍ അപൂര്‍വമാണെന്ന് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

ജനറേറ്ററും യുപിഎസ്സും ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതി തടസ്സമുണ്ടാകില്ല.കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കാനാണ് ജില്ലാപഞ്ചായത്ത് പദ്ധതി. ഇതിനായി പ്രത്യേക ഡോക്ടറെയും ജീവനക്കാരെയും ഉടന്‍ നിയമിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയില്‍ കാത്ത് ലാബിനുള്ള ഉപകരണങ്ങള്‍ ഉടന്‍ എത്തും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ 8 കോടി മുതല്‍ മുടക്കിലാണ് കാത്ത് ലാബ് ഒരുക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News