റിലീസിന് മുന്‍പേ റെക്കോര്‍ഡ് സ്വന്തമാക്കി മോഹന്‍ലാല്‍ ചിത്രം വില്ലന്‍

പുലിമുരുകന് ശേഷമുള്ള മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വില്ലന് റിലീസിന് മുന്‍പേ റെക്കോര്‍ഡ്. ഓഡിയോ റൈറ്റ്സ് വില്‍പനയിലാണ് ചിത്രം റെക്കോര്‍ഡ് തുക സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്.

50 ലക്ഷം രൂപയാണ് ‘ജംഗ്ലീ’ ഇതിനായി മുടക്കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാളസിനിമ നേടുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ പൂര്‍ത്തിയായി. മാടമ്പിക്കും ഗ്രാന്റ് മാസ്റ്ററിനും മിസ്റ്റര്‍ ഫ്രോഡിനും ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ‘വില്ലന്റെ’ ടാഗ്ലൈന്‍ ‘ഗുഡ് ഈസ് ബാഡ്’ എന്നാണ്. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

തമിഴില്‍ നിന്ന് വിശാലും ഹന്‍സിക മോട്ട്വാനിയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷി ഖന്നയുമൊക്കെ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണ്. ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം പുലിമുരുകനിലൂടെ നേടിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മോഹന്‍ലാലുമൊത്ത് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഒപ്പം എന്ന സിനിമയ്ക്കായി ജനപ്രീതി സമ്പാദിച്ച ഗാനങ്ങളൊരുക്കിയ ഫോര്‍ മ്യൂസിക്‌സ് ആണ് സംഗീത സംവിധാനം. റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News