നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയെടുക്കുന്നു

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാറിനോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

നേരത്തെ ജയിലില്‍ വെച്ച് സുനിയെഴുതിയ ഒരു കത്ത് പുറത്തുവന്നിരുന്നു. കത്ത് പുറത്തെത്തിച്ചത്,സഹതടവുകാരന്‍ ജിന്‍സണായിരുന്നു.ഇതിന്റ അടിസ്ഥാനത്തിലാണ് സഹതടവുകാരന്റെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News