ഖത്തര്‍ പ്രതിസന്ധി പുതിയ തലത്തില്‍; ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണമെന്തെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അമേരിക്കയുടെ ചോദ്യം

ന്യൂയോര്‍ക്ക്: ഖത്തര്‍ ഉപരോധനം ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കടുത്ത വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തിയത്. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള കാരണമെന്താണെന്നാണ് അമേരിക്കയുടെ ചോദ്യം. സൗദി, യുഎഇ രാജ്യങ്ങളോടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചോദ്യം.
ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെയൊന്നാകെ ‘നിഗൂഢമാക്കി’ എന്നും അമേരിക്ക ചൂണ്ടികാട്ടി. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണോ, ഗള്‍ഫ് കൂട്ടായ്മയായ ജിസിസിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന രോഷമാണോ ഉപരോധത്തിന്റെ കാരണമെന്ന് വ്യക്തമാക്കണമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് ആവശ്യപ്പെട്ടു.

ഉപരോധം നീളുന്നത് സൗദി, യുഎഇ രാജ്യങ്ങളുടെ നീക്കത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. എത്രയുംവേഗം പ്രശ്‌നം തീര്‍ക്കണമെന്നും ന്യൂവര്‍ട്ട് ആവശ്യപ്പെട്ടു.

ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ശ്രമം തുടരുന്നതിന്റെ ഭാഗമാണു പരസ്യ വിമര്‍ശനമെന്നാണു വ്യക്തമാകുന്നത്. അതേസമയം, ഖത്തറിനെതിരായ പരാതികളുടെ വിശദമായ പട്ടിക തയാറാക്കി വരികയാണെന്നു സൗദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News