‘എല്ലാത്തിനും നന്ദി’ കോഹ്‌ലിക്കെതിരെ വെളിപ്പെടുത്തലുമായി കുംബ്ലെയുടെ തുറന്ന കത്ത്; കോഹ്‌ലിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു

മുംബൈ: ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ. വികാരനിര്‍ഭരമായ കത്തിലൂടെയാണ് കുംബ്ലെ രാജിയിലേക്ക് നയിച്ച കാരണം വ്യക്തമാക്കിയത്.

ഇന്ത്യന്‍ നായരന്‍ വി രാട് കോഹ്‌ലിയുമായുള്ള അഭിപ്രായവ്യത്യാസം തന്നെയാണ് രാജിക്ക് കാരണമെന്ന് വ്യക്തമാക്കുന്നതാണ് കുംബ്ലെയുടെ കത്ത്. കോഹ്‌ലിയുമായുള്ള ‘ പറഞ്ഞ് മനസിലാക്കാന്‍’ സാധിക്കാത്ത ബന്ധമാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് കുംബ്ലെ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേഷ്ടക സമിതി തന്നോട് പരിശീലക സ്ഥാനത്തു തുടരാന്‍ ആവശ്യപ്പെട്ടത് തനിക്കുള്ള ബഹുമതിയാണെന്നും കുംബ്ലെ വ്യക്തമാക്കി. അതേസമയം, നായകന് തന്റെ പരിശീലന മുറകളില്‍ അതൃപ്തിയുണ്ടെന്ന് അറിഞ്ഞത് തിങ്കളാഴ്ച്ച മാത്രമാണെന്നും ഇതിഹാസതാരം പറഞ്ഞു.

ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ബന്ധത്തേയും അതിരുകളേയും താന്‍ ബഹുമാനിക്കുകയും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ തന്റെ രീതിയ്‌ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അമ്പരന്നെന്നും അദ്ദേഹം വിശദീകരിച്ചു.

‘പ്രൊഫഷണലിസം, ഡിസിപ്ലിന്‍, കമ്മിറ്റ്‌മെന്റ്, ആത്മാര്‍ത്ഥ, കഴിവ് തുടങ്ങിയ ഗുണഗണങ്ങളാണ് താരങ്ങള്‍ക്ക് ആവശ്യം. ഒരു കോച്ചെന്ന നിലയില്‍ കണ്ണാടിയാകാനാണ് താന്‍ ശ്രമിച്ചതെന്നും വിശദമാക്കിയിട്ടുണ്ട്. ഇതേ ഗുണങ്ങളാണ് താരങ്ങള്‍ക്കും കോച്ചിനും ഇടയില്‍ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുംബ്ലെയുടെ തുറന്നകത്ത് പുറത്തുവന്നതോടെ കോഹ്‌ലിക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News