ഉമ്മന്‍ ചാണ്ടിയുടെ മെട്രോയാത്ര ചട്ടം ലംഘിച്ച്; നടപടിക്കൊരുങ്ങി അധികൃതര്‍

മെട്രോ നയങ്ങള്‍ക്ക് വിരുദ്ധമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ ആലുവയില്‍ നിന്നും പാലാരിവെട്ടം വരെ യു.ഡി.എഫുകാര്‍ നടത്തിയ ജനകീയ  യാത്ര ചട്ടങ്ങളെല്ലാം ലംഘിച്ച്. നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകര്‍ മെട്രോയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചു.

നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ കയറിപ്പറ്റിയത് 1000ത്തിലധികം. ഇത് മൂലം വാതിലുകള്‍ പോലും അടയ്ക്കാന്‍ കഴിഞ്ഞില്ല. പ്രവര്‍ത്തകരുടെ തളളിക്കയറ്റം മുലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ ട്രെയിനില്‍ കയറാനായില്ല. അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകള്‍ തുറന്നിടേണ്ടതായും വന്നു.

മെട്രോയില്‍ കയറിയപ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ട്രെയിനിലും പരിസരത്തും പ്രകടനം നടത്തുകയും ചെയ്തു. യാത്ര കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌കലേറ്ററും തകരാറിലായി. ഇതെല്ലാം മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.മെട്രോ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച യാത്രയുടെ സംഘാടകരോട് ഇതിനെ സംമ്പന്ധിച്ച് വിശദീകരണം തേടും.

സ്റ്റേഷനിലെയും ട്രെയിനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാവും നടപടി സ്വീകരിക്കുക..ആയിരം രൂപ മുതല്‍ പിഴയും ആറ് മാസം വരെ തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറയുന്നു. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് 500 രൂപ പിഴയും ഒടുക്കേണ്ടി വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News