വിനീത് ശ്രീനിവാസന്റെ സ്വപ്‌നസിനിമയിലെ നായകന്‍ നിവിന്‍പോളിയല്ല; ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ച് വിനീതിന്റെ മറുപടി

മലയാള സിനിമയിലെ പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന വിനീതിന്റെ ചിത്രങ്ങള്‍ മലയാളക്കരയില്‍ വമ്പന്‍ ആഘോഷമായിരുന്നു. നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്തതില്‍ മൂന്നിലും നായകന്‍ നിവിന്‍പോളിയായിരുന്നു. അതുകൊണ്ടുതന്നെ വിനീതിന്റെ സ്വന്തം നായകന്‍ എന്ന വിശേഷണം നിവിനുണ്ട്.

എന്നാല്‍ തന്റെ സ്വപ്‌നസിനിമയിലെ നായകന്‍ നിവിനായിരിക്കില്ലെന്ന് വിനീത് വ്യക്തമാക്കി. നായകവേഷത്തിലെത്തുന്ന ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍. അടുത്ത വര്‍ഷം അവസാനത്തോടെ വീണ്ടും സംവിധായകന്റെ തൊപ്പിയണിയുമെന്നും വിനീത് വ്യക്തമാക്കി.

കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്കുള്ള ഏറ്റവും വലിയ ഒരു ആഗ്രഹത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. അച്ഛന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരു മുഴുനീള സിനിമ ചെയ്യണമെന്നതാണ് വിനീതിന്റെ സ്വപ്‌നം. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ വിനീത് ചിത്രങ്ങളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു.  കാമ്പുള്ള കഥാപാത്രങ്ങളായിരുന്നെങ്കിലും മുഴുനീള കഥാപാത്രമായിരുന്നില്ല.

അച്ഛനെ നായകനാക്കി ഒരു സിനിമ സ്വപ്‌നമാണെന്നും ചില എഴുത്തുകാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിനീത് വ്യക്തമാക്കി. അച്ഛന്റെ തിരക്കഥയില്‍ ഒരു സിനിമയെന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News