തിരുവനന്തപുരം: എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ബിജെപിയുടെ രാഷ്ട്രീയ സ്ഥാനാര്‍ത്ഥിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടുതന്നെ രാനാഥ് കോവിന്ദിനെ രാഷ്ട്രീയമായിതന്നെ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും പ്രമുഖ സംഘടനയുടെ നേതാവാണ് കോവിന്ദ്. അതുകൊണ്ടാണ് അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ടി ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പിണറായി വിശദമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here