യോഗി ആദിത്യനാഥ് നഗ്നചിത്രം പ്രചരിപ്പിച്ചു; യു.പി മുഖ്യമന്ത്രിക്കെതിരെ ആദിവാസി യുവതിയുടെ പരാതിയില്‍ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദത്തില്‍. ഇക്കുറി നഗ്നചിത്രം പ്രചരിപ്പിച്ചതിന്റെ പേരിലാണ് യോഗി വിവാദത്തിലായത്. സോഷ്യല്‍ മീഡിയ വഴി യോഗി നഗ്നചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി ആദിവാസി യുവതിയാണ് രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്ട്രര്‍ ചെയ്തു.

യോഗി ആദിത്യനാഥിന് പുറമെ ബി ജെ പിയുടെ ലോക്‌സഭ എം.പി രാം പ്രസാദ് ശര്‍മ്മയ്‌ക്കെതിരെയും കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയെടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ലക്ഷ്മി ഓറംഗ് എന്ന യുവതിയാണ് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കിയത്. ഐ.പി.സി സെക്ഷന്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവുമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
2007 ല്‍ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ റാലിക്കിടെ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. ഫോട്ടോയുടെ സത്യാവസ്ഥ മനസിലാക്കാതെ ബി.ജെ.പി റാലിക്ക് നേരെ കോണ്‍ഗ്രസുകാരുടെ അക്രമം എന്ന് പറഞ്ഞ് ആദിത്യനാഥ് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീശാക്തീകരണത്തിനായി ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കുമ്പോള്‍ തന്നെ മോദിയുടെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതാണോയെന്നും യുവതി ചോദിക്കുന്നു. അതേസമയം ഫോട്ടോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട് യോഗി പ്രതികരിച്ചിട്ടില്ല. ആസ്സാം ലോക്‌സഭാ എം.പി രാം പ്രസാദ് ശര്‍മ ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here