വീണ്ടും ഗോരക്ഷയുടെ കൊടുംക്രൂരത; പൊലീസ് നോക്കിനില്‍ക്കെ യുവാക്കളെവസ്ത്രമുരിഞ്ഞ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്

ലഖ്‌നൗ: ഗോരക്ഷാ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തിന് അവസാനമില്ല. യു പിയില്‍ വീണ്ടും ക്രൂരമര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ എത്വയില്‍ പശു സംരക്ഷകര്‍ മൂന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ച് യുവാക്കളെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെയാണ് സംഭവം വിവാദമായത്.

പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വളഞ്ഞിട്ടുള്ള ആക്രമണം. വസ്ത്രമുരിഞ്ഞ ശേഷമായിരുന്നു യുവാക്കളെ ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ചത്. മരത്തില്‍ കെട്ടിയിട്ട ശേഷവും യാതൊരു ദയയുമില്ലാതെ മര്‍ദ്ദനം തുടര്‍ന്നു. ഇതിന് ശേഷം യുവാക്കളെ റോഡിലൂടെ നടത്തിച്ചു. യുവാക്കളിലൊരാളുടെ വായില്‍ നിന്നും രക്തം വരുന്നത് കാണാം. ഉപദ്രവിക്കരുതെന്ന് ഇവര്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ജനക്കൂട്ടം മര്‍ദ്ദനം തുടരുകയായിരുന്നു.

ഗോരക്ഷയുടെ പേരില്‍ നിയമം കയ്യിലെടുക്കുന്നവരെ തടയുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം പാഴ് വാക്കാണെന്നാണ് പുതിയ സംഭവം കൊണ്ട് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News