ഉറക്കം ചതിച്ചു,മോഷടാവ് പിടിയിലായി. ബസ് യാത്രക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷടാവാണ് തൊണ്ടിമുതലുമായി പിടിയിലായത്. തേനിസ്വദേശിയ ജയപാണ്ടിയാണ് മോഷണ മുതലായ എട്ട് പവന്റെ സ്വര്‍ണ്ണവും മൊബൈലും കൊണ്ട് പൊലീസ് പിടിയിലായത്.
എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ഉറങ്ങുകയായിരുന്ന ജയപാണ്ടിയുടെ ഭാഗികമായി തുറന്ന് കിടന്ന ബാഗില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടതോടെ കണ്ടക്ടര്‍ ബസ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയതപ്പോഴാണ സത്യം വെളിച്ചത്തു വന്നത്.അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
പകല്‍ മുഴുവനും നിരീക്ഷണം നടത്തിയശേഷം രാത്രി വീടു കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. വാതിലുകള്‍ കുത്തിത്തുറക്കാനാവശ്യമായ ആയുധങ്ങളും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.