രാംനാഥ് കോവിന്ദിന് പിന്തുണ; ജെഡിയു ദേശീയ നേതൃത്വത്തെ തള്ളി കേരള ഘടകം; കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് നേതാക്കള്‍

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് ദേശീയ നേതൃത്വം. പാട്‌നയില്‍ നടന്ന യോഗത്തിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, അമിത് ഷാ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിതീഷ് കുമാര്‍ തന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. തന്റെ സംസ്ഥാനത്ത് ഗവര്‍ണറായിരുന്ന ഒരാള്‍ രാഷ്ട്രപതിയാകുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം.

അതേസമയം, രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് ജെഡിയു കേരളാ ഘടകം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News