‘ഐവി ശശി-സീമ വിവാഹമോചനം’; പ്രതികരണവുമായി താരസംവിധായകന്‍

താരങ്ങള്‍ പോലും അറിയാതെ അവരെ വിവാഹമോചിതരാക്കുന്ന സോഷ്യല്‍മീഡിയ മലയാളികളുടെ ഏറ്റവും പുതിയ ഇര താരസംവിധായകന്‍ ഐവി ശശിയും സീമയുമാണ്. 37 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍. ദിലീപ്-മഞ്ജു, പ്രിയദര്‍ശന്‍-ലിസി ദമ്പതികള്‍ക്ക് പിന്നാലെ ശശിയും സീമയും ദാമ്പത്യം അവസാനിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

സംഭവത്തോട് ഐവി ശശിയുടെ പ്രതികരണം ഇങ്ങനെ: ”ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ? എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടത്.”

1980ല്‍ ആണ് ഐവി ശശിയും സീമയും വിവാഹിതരായത്. ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സീമ, പിന്നീട് ശശിയുടെ 30 ചിത്രങ്ങളില്‍ നായികയായി. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുവര്‍ക്കും അനു, അനി എന്നീ രണ്ടു മക്കളുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്ന് അകന്നെങ്കിലും, സീരിയലുകളില്‍ അമ്മ വേഷങ്ങളിലൂടെ സജീവമാണ് സീമ.

അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐവി ശശി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News