യോഗാദിനം ആഘോഷമാക്കി ബിപാഷ ബസു; ചിത്രങ്ങള്‍ വൈറല്‍

അന്താരാഷ്ട്ര യോഗദിനം ട്വിറ്ററിലും ഫേസ്ബുക്കിലും ആഘോഷമാക്കുകയാണ് ബോളിവുഡ് താരങ്ങളും. താരങ്ങളുടെ ഫിറ്റ്‌നെസ് സീക്രട്ട് അന്വേഷിച്ചു നടന്ന ആരാധകര്‍ക്ക് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഉത്തരം കിട്ടും.

അസാമാന്യ മെയ് വഴക്കത്തോടെയുള്ള താരങ്ങളുടെ യോഗ പ്രകടനങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറുമാണ് ഇതില്‍ മുന്‍പന്തിയില്‍.

Inhale Love … Exhale Hate! #loveyourself #yogimonkey #internationalyogaday

A post shared by bipashabasusinghgrover (@bipashabasu) on

യോഗ ജീവിതത്തില്‍ അനിവാര്യമാണ് എല്ലാവരും അത് പരിശീലിക്കണം. കരണില്‍ നിന്നുമാണ് ജീവിതത്തിലെല്ലാം പഠിച്ചത്. എനിക്ക് പഠിക്കാന്‍ ചിറകുകള്‍ തന്നതും എനിക്ക് ഭയമില്ലാതാക്കി തീര്‍ത്തതും കരണ്‍ ആണെന്നുമുള്ള അടിക്കുറുപ്പോട് കൂടിയാണ് ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ യോഗാ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ബിപാഷയ്ക്ക് പുറമെ കങ്കണ റാവത്ത്, ശില്‍പ ഷെട്ടി, ജൂഹി ചൗള തുടങ്ങിയ താരങ്ങളും അഭ്യാസചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News