പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ അനുമതിയോടെ; വികസനപദ്ധതികള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല

തിരുവനന്തപുരം: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായ ആശങ്ക പരിഹരിക്കും വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതി ഉപേക്ഷിക്കില്ലെന്നും സുരക്ഷിതമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള ഗൂഢശക്തികളുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബന്ധപ്പെട്ട ഏജന്‍സികളുടെ അനുമതിയോടെയാണ് പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയത്. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഐഒസി തയ്യാറാകില്ല. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിര്‍മാണം. നിര്‍മ്മാണ ചെലവിന്റെ മൂന്നിലൊന്നും സുരക്ഷയൊരുക്കുന്നതിനാണ് വിനിയോഗിക്കുന്നത്. സുനാമി, ബോംബ് സ്‌ഫോടനം തുടങ്ങിയ അപകടങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ് പ്ലാന്റിന്റെ നിര്‍മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2010ലെ ഹരിത ട്രൈബ്യൂണല്‍ വിധിയനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണോ നടക്കുന്നതെന്ന് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ പരിശോധന കഴിയും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News