ഫോഗിംങ് ചെയ്ത സിപിഐഎം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലറും ഡി വൈ എഫ് ഐ നേതാവുമായ ഐ പി ബിനുവിനെ അത്യാവശ്യം എല്ലാവരുമറിയും. പലപ്പോഴും വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയിട്ടുള്ള വ്യക്തിയാണ് ബിനു. മികച്ച കൗണ്‍സിലര്‍ക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ളതും യുവ നേതാവിന്റെ പ്രവര്‍ത്തനമികവിന്റെ സാക്ഷ്യപത്രമാണ്.

യുവജനസമരങ്ങളുടെ മുന്നണിപോരാളിയാരുന്നപ്പോള്‍ പൊലീസിന്റെയും സംഘപരിവാറുകാരുടെയും കണ്ണിലെ കരടായിരുന്നു ഈ കൗണ്‍സിലര്‍. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനമികവായിരുന്നു വമ്പന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം. തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്കായി സദാസമയവും ഓടിയെത്തുന്ന ബിനുവിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

സംസ്ഥാനമെങ്ങും പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ ബിനുവിന്റെ വാര്‍ഡില്‍ മാത്രം രോഗത്തിന്റെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നില്ല. പനിപരത്തുന്ന കൊതുകുകളെ തുരത്താനായി വാര്‍ഡില്‍ രാവിലെയും വൈകിട്ടും ഫോഗിംങ് നടത്താന്‍ കൗണ്‍സിലര്‍ ബിനു തന്നെ മുന്നിട്ടിറങ്ങിയതിന്റെ കൂടി ഫലമായിരുന്നു അത്. പലപ്പോഴും ബിനു തന്നെയാണ് ഫോഗിംങ് നടത്താറുള്ളതും. അതും വാര്‍ത്താ കോളങ്ങളില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ജനകീയ കൗണ്‍സിലറിന്റെ പേരിലുള്ള വ്യാജപ്രചരണം കണ്ടാല്‍ സംഘികള്‍ക്ക് കുറച്ചെങ്കിലും നന്മ തിരിച്ചറിയാനുള്ള മനസ്സ് നല്‍കണമേയെന്ന പ്രാര്‍ത്ഥനയാണ് ഉയരുന്നത്. തന്റെ വാര്‍ഡ് പ്രദേശത്ത് ഉള്‍പ്പെട്ട ബി ജെ പി സംസ്ഥാന കാര്യാലയത്തിനു മുന്നിലും രാഷ്ട്രീയ വൈര്യം നോക്കാതെ ഫോഗിംഗ് നടത്താന്‍ ബിനു തയ്യാറായിരുന്നു.

ഇന്ന് രാവിലെ ബിജെപി സംസ്ഥാനകാര്യാലയത്തിന് മുന്നിലടക്കം ഫോഗിംങ് നടത്തിയതിന്റെ ചിത്രം ഈ ഡി വൈ എഫ് ഐ നേതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സമയം കുറച്ച് കഴിഞ്ഞതും സംഘികള്‍ തനിനിറം കാട്ടി. ബിനു സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രം ഉപയോഗിച്ച് സ്വതസിദ്ധമായ വ്യാജപ്രചരണമാണ് സംഘികള്‍ നടത്തുന്നത്.

ബിജെപി കാര്യാലയത്തിന് മുന്നില്‍ ഫോഗിംങ് നടത്തിയ ചിത്രം ബോംബേറാക്കാന്‍ സംഘികളുടെ കരവിരുതിന് സാധിച്ചു. വലിയ തോതില്‍ വ്യാജപ്രചരണ നടത്താന്‍ പിന്നെ അധികസമയം വേണ്ടിവന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത് കൈയ്യോടെ പൊക്കി. ഒര്‍ജിനല്‍ ചിത്രവും പോസ്റ്റുമടക്കം നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ സംഘികളുടെ കള്ളക്കളി പൊളിഞ്ഞു. എന്നാല്‍ ഇതേ ചിത്രം ദേശിയതലത്തില്‍ സംഘികള്‍ പ്രചരിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും അവശേഷിക്കുകയാണ്. അനുഭവവും മുന്‍കാല ചരിത്രവും അത് തെളിയിക്കുന്നു. നല്ലത് ചെയ്താല്‍ നല്ലത് എന്ന് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വ്യാജപ്രചരണം നടത്തുന്നതെങ്കിലും അവസാനിപ്പിക്കണമെന്നതാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്ന വികാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News