കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് വീരേന്ദ്രകുമാര്‍; കോവിന്ദ് പഴയ സോഷ്യലിസ്റ്റാണെന്ന ന്യായം അംഗീകരിക്കാനാവില്ല

കോഴിക്കോട്: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് ജെഡിയു കേരളാ ഘടകം നേതാവ് എപി വീരേന്ദ്രകുമാര്‍ എംപി. കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് അധ്യക്ഷന്‍ നിതീഷ് കുമാറിനെ അറിയിച്ചതായും വീരേന്ദ്രകുമാര്‍ പറഞ്ഞു. കോവിന്ദിനെ പിന്തുണയ്ക്കാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വീരേന്ദ്രകുമാര്‍ രംഗത്തെത്തിയത്.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷം വോട്ട് ചെയ്യുന്ന കാര്യം തീരുമാനിക്കും. കോവിന്ദ് പഴയ സോഷ്യലിസ്റ്റാണെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ആ ന്യായം അംഗീകരിക്കാനാവില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

പാട്‌നയില്‍ നടന്ന യോഗത്തിലാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.

നേരത്തെ, അമിത് ഷാ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിതീഷ് കുമാര്‍ തന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. തന്റെ സംസ്ഥാനത്ത് ഗവര്‍ണറായിരുന്ന ഒരാള്‍ രാഷ്ട്രപതിയാകുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News