മാലാഖമാര്‍ക്ക് ഇടതുസര്‍ക്കാരിന്റെ ഉറപ്പ്; തൃശൂര്‍ ജില്ലയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ.സി മൊയ്തീന്റെയും വി.എസ് സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

സമരക്കാര്‍ക്ക് 50% ഇടക്കാല ആശ്വാസം നല്‍കാനും തീരുമാനമായി. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നടപ്പിലാക്കും. മാനേജ്‌മെന്റുമായി സമവായമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രിമാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News