പ്രവാസികള്‍ക്ക് വന്‍തിരിച്ചടി; സൗദിയില്‍ ജൂലൈ 1 മുതല്‍ ഫാമിലി ടാക്‌സ്; 41 ലക്ഷം ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍

റിയാദ്: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയില്‍ ജൂലൈ ഒന്നു മുതല്‍ ഫാമിലി ടാക്‌സ് നടപ്പിലാക്കാന്‍ തീരുമാനം. സൗദിയില്‍ പ്രവാസിയുടെ കൂടെ താമസിക്കുന്ന ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാല്‍ (1,700 രൂപ) വീതം നികുതി നല്‍കണമെന്നാണ് നിര്‍ദേശം.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍ (5,100 രൂപ)യാണ് നല്‍കേണ്ടിവരിക. ഒരു വര്‍ഷത്തെ ഫാമിലി ടാക്‌സ് മുന്‍കൂറായി അടയ്ക്കുകയും വേണം. മാത്രമല്ല, ഈ നികുതി ഓരോ വര്‍ഷവും 100 റിയാല്‍ വീതം വര്‍ധിപ്പിക്കുകയും ചെയ്യും.

ടാക്‌സ് ബാധ്യതയാകുമെന്നതിനാല്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പ്രവാസികള്‍. ഭൂരിഭാഗം ഇന്ത്യക്കാരും കുടുംബത്തോടൊപ്പമാണ് സൗദിയില്‍ താമസിക്കുന്നത്. ചില കമ്പനികള്‍ തുക വഹിക്കാന്‍ തയ്യാറാണെങ്കിലും ഭൂരിഭാഗവും പ്രതിസന്ധി നേരിടുകയാണ്.

പ്രതിമാസം 5,000 റിയാല്‍ ശമ്പളമുള്ളവര്‍ക്കു മാത്രമേ നിലവില്‍ സൗദി അറേബ്യ കുടുംബ വിസകള്‍ അനുവദിക്കുന്നുള്ളു. 41 ലക്ഷം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News