മാധ്യമപ്രവര്‍ത്തകന്റെ വിവരകേടിന് ബാലതാരത്തിന്റെ മറുപടി; സമ്മാനമായി ചുംബനം നല്‍കി സല്‍മാന്‍; വീഡിയോ

സല്‍മാന്‍ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ട്യൂബ്‌ലൈറ്റില്‍ അഭിനയിക്കുന്ന ബാലതാരത്തോട് മണ്ടന്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് കിട്ടിയത് ഗംഭീര മറുപടി. അരുണാചല്‍ പ്രദേശ് ഇറ്റാനഗര്‍ സ്വദേശിയായ മാര്‍ട്ടിന്‍ റേ ടാംഗുവാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ നേരിട്ടത്.

ട്യൂബ് ലൈറ്റിന്റെ പ്രചരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍. ഇതിനിടെയാണ് ഇന്ത്യയില്‍ ആദ്യമായിട്ടാണോ വരുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ആദ്യ തവണ ചോദ്യം മാര്‍ട്ടിന്‍ ശ്രദ്ധിച്ചില്ല. പിന്നീട്, ആവര്‍ത്തിച്ചപ്പോള്‍ മാര്‍ട്ടിന് ആശയ കുഴപ്പമായി. ഇതു കണ്ട സല്‍മാന്‍ ഖാന്‍ മാര്‍ട്ടിന് ചോദ്യം വിശദീകരിച്ചു കൊടുത്തു. ഇതോടെയാണ് പയ്യന്റെ മറുപടി:

‘ഞാന്‍ ഇന്ത്യയിലാണല്ലോ ജീവിക്കുന്നത്. പിന്നെങ്ങനെ ആദ്യമായി ഇന്ത്യയിലേക്ക് വരും.’ പരിഹാസ ആംഗ്യത്തോടെയായിരുന്നു ടാംഗുവിന്റെ മറുപടി. ഇതുകേട്ട സംവിധായകനും സദസും വന്‍കയ്യടി നല്‍കി. സല്ലുഭായ് ആവട്ടെ, ടാംഗുവിനെ ചേര്‍ത്തുനിര്‍ത്തി ഒരു സ്‌നേഹചുംബനം നല്‍കി. ടാംഗു ചൈനീസ് സ്വദേശിയാണെന്ന് കരുതിയാണ് റിപ്പോര്‍ട്ടര്‍ അങ്ങനെ ചോദിച്ചതെന്നാണ് സിനിമാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ബജ്‌റംഗി ഭായ്ജാന്‍, ഏക് ഥാ ടൈഗര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കുന്ന ചിത്രമാണ് ട്യൂബ്‌ലൈറ്റ്. ഇന്തോ ചൈന യുദ്ധമാണ് ട്യൂബ്‌ലൈറ്റിന്റെ പ്രമേയം. ചൈനീസ് താരം സൂ സൂവാണ് നായിക. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News