പെരിയാര്‍ കടുവാസങ്കേതത്തിലെ വാച്ചര്‍ കണ്ണന്‍ അന്തരിച്ചു; വിട വാങ്ങിയത് കാടേറുന്നവരുടെ പ്രിയ സുഹൃത്ത്

തിരുവനന്തപുരം: പെരിയാര്‍ കടുവാസങ്കേതത്തിലെ വാച്ചര്‍ കണ്ണന്‍ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കാടേറുന്നവരുടെ പ്രിയ സുഹൃത്തായിരുന്നു കണ്ണന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച കാലത്ത് തൊഴിലാളിയായി വന്ന ബംഗ്ലാദേശ് കുടുംബത്തിന്റെ മൂന്നാം തലമുറക്കാരനാണ് കണ്ണന്‍. ബോട്ട് ഡ്രൈവറായിരുന്നു കണ്ണന്റെ അച്ഛന്‍.

പെരിയാറിനെ വേട്ടക്കാരില്‍ നിന്നും മോചിപ്പിച്ചതില്‍ കണ്ണന്റെ സ്ഥാനം എന്നും മുന്നില്‍ തന്നെയാണ്. രണ്‍തംഭോര്‍ ടൈഗര്‍ ഫൗണ്ടേഷന്റെ ‘ടൈഗര്‍ ലിങ്ക് അവാര്‍ഡ്’ സാങ്ച്വറി ഏഷ്യ മാസികയുടെ ‘ടൈഗര്‍ കണ്‍സര്‍വേഷന്‍ അവാര്‍ഡ്’, തുടങ്ങിയ പുരസ്‌ക്കാരങ്ങളും കണ്ണനെ തേടിയെത്തിയിട്ടുണ്ട്.

കാട് കാക്കുന്ന കണ്ണന്റെ കഥ ‘ലൈഫ് ഫോര്‍ ലൈവ്‌സ്’ എന്ന ഡോക്യുമെന്ററിയിലൂടെ രോഷ്‌നി റോസ് ചിത്രീകരിച്ചിട്ടുണ്ട്്. രാവും പകലും ജാഗരൂഗനായിരുന്ന് കാടിനെ പരിപാലിക്കുന്ന കണ്ണന്റെ സേവനം പരിഗണിച്ച് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് വാച്ചര്‍ തസ്തികയില്‍ സ്ഥിരനിയമനം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here