അനന്തപുരം ക്ഷേത്രതടാകത്തില്‍ അത്ഭുതമുതല; ജനപ്രിയനായ ‘ബാബിയ’യെ അറിയാം

കേരളത്തിലെ പ്രശസ്തമായ ഒരു ക്ഷേത്ര തടാകമാണ് അനന്തപുരം തടാകക്ഷേത്രം. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരയിലാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശര്‍ക്കര, മെഴുക്, ഗോതമ്പ് പൊടി, നല്ലെണ്ണ എന്നിവയെല്ലാം ചേര്‍ത്താണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത തടാകത്തിലുള്ള പ്രായം ചെന്ന മുതലയാണ്. വളരെ ജനപ്രിയനാണ് ഈ മുതല. പണ്ട് മുതല്‍ തടാകത്തില്‍ ഉണ്ടായിരുന്ന മുതലയെ ബ്രിട്ടീഷുകാരുടെ കാലത്ത് വെടിവെച്ച് കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ കാണുന്ന മുതല.

ബാബിയ എന്നാണ് മുതലയുടെ പേര്. പൂര്‍ണമായും വെജിറ്റേറിയനാണ് ബാബിയ എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ പ്രസാദവും ശര്‍ക്കരയും അരിയുമെല്ലാമാണ് ബാബിയയുടെ ഭക്ഷണം. ഇതുവരേയും ബാബിയ ആരേയും ഉപദ്രവിച്ചിട്ടില്ല. എന്തിനധികം ക്ഷേത്രക്കുളത്തിലുള്ള മീനുകളെപ്പോലും ബാബിയ ഉപദ്രവിക്കില്ലെന്നാണ് ക്ഷേത്രത്തിലെ പൂജാരിയുടെ വെളിപ്പെടുത്തല്‍.

തടാകത്തില്‍ ബാബിയയെ കാണുന്നത് ഭാഗ്യവും പുണ്യവുമായാണ് ഭക്തര്‍ കണക്കാക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ബാബിയയെ കാണാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News